ഗാലെ: ഗാലെ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് നേടി. ദേവദത്ത് പടിക്കലിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
പടിക്കല്‍ 230 പന്തില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 167 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍ 175 പന്തില്‍ 82 റണ്‍സെടുത്ത് പുറത്തായി. ധ്രൂവ് ജുറല്‍ 68 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു. ഋഷഭ് പന്ത് 39 റണ്‍സ് നേടി.
നായകന്‍ ശുഭ്മാന്‍ ഗില്ലും (16) രവീന്ദ്ര ജഡേജയും (13) നിരാശപ്പെടുത്തി. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്‍സുമായി പ്രസീദ് കൃഷ്ണയുമാണ് ക്രീസില്‍.
ശ്രീലങ്കയ്ക്കായി പ്രബാത് ജയസൂര്യ നാല് വിക്കറ്റ് വീഴ്ത്തി. കേഷാര നുവന്ത മൂന്ന് വിക്കറ്റും വീഴ്ത്തി.